കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ട സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തതായി എം വി രാഘവന്‍. ഇടത് ഐക്യം വേണമെന്ന അഭിപ്രായമാണ് പിണറായിക്കുമുള്ളതെന്ന് രാഘവന്‍ വ്യക്തമാക്കി.
അതിരൂക്ഷമായ വിമര്‍ശനമാണ് എം വി രാഘവന്‍ യു ഡി എഫിനെതിരെ നടത്തിയത്. മര്യാദകൊണ്ട് മാത്രമാണ് യു ഡി എഫില്‍ തുടരുന്നതെന്ന് രാഘവന്‍ പറഞ്ഞു.
സഹകരണമേഖലയില്‍ നിന്ന് കൊച്ചി, പരിയാരം ആശുപത്രികളെ പറിച്ചുമാറ്റാനുള്ള യു ഡി എഫ് സര്‍ക്കാരിന്‍റെ നീക്കം സി എം പിയോട് ആലോചിച്ചിട്ടില്ല. ഈ മെഡിക്കല്‍ കോളജുകള്‍ സഹകരണ മേഖലയില്‍ തന്നെ നിലനിര്‍ത്തണം. അല്ലാതെയൊരു നടപടി സി എം പി അനുവദിക്കില്ല - എം വി ആര്‍ പറഞ്ഞു.
യു ഡി എഫ് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്യുന്നതെന്നും ഈ മുന്നണിയില്‍ തുടരുന്നത് മര്യാദ കൊണ്ടാണെന്നും എം വി രാഘവന്‍ പറയുന്നു. സി എം പി ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് എം വി ആറിന്‍റെ പ്രതികരണം വന്നിരിക്കുന്നത്.