പിണറായിയില്‍ തോക്കുമായി എത്തിയ ആള്‍ക്ക് മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട്

തലശ്ശേരി| WEBDUNIA|
PRO
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കും കോടുവാളുമായി പിടിയിലായ വളയം സ്വദശി പിലാവുള്ളതില്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കോടതി ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയില്‍ വിട്ടു. ഒന്നം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി 11വരെ നാലു ദിവസത്തേക്കാണ്‌ ഇയാളെ പൊലിസ്‌ കസ്റ്റഡിയില്‍ വിട്ടത്‌.

കുഞ്ഞിക്കൃഷ്ണന്റെ ജാമ്യഹര്‍ജി പിന്നീട്‌ പരിഗണിക്കുന്നതിന്‌ മാറ്റിവച്ചു. നേരത്തേ കേസ്‌ അന്വേഷിച്ചിരുന്ന ധര്‍മടം പൊലിസ്‌ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന്‌ അപേക്ഷ നല്‍കിയിരുന്നു. പിന്നീടാണ്‌, കേസ്‌ ക്രൈംബ്രാഞ്ച്‌ വിട്ട്‌ സര്‍ക്കാര്‍ ഉത്തരവായത്‌.

ഏപ്രില്‍ മൂന്നിനാണ് പിണറായി വിജയന്റെ വീടിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കുഞ്ഞികൃഷ്ണനെ പിടികൂടിയത്. രാത്രിയില്‍ പിണറായിയുടെ വീടിന് സമീപം ഇയാള്‍ ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ടി പി ചന്ദ്രശേഖരന്റെ വിധ രമയുടെ സങ്കടം കണ്ടിട്ടാണ് താന്‍ പിണറായിയെ വധിക്കാന്‍ എത്തിയതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. തുടര്‍ന്ന് ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇയാള്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നു വരുത്താനുള്ള പൊലീസിന്റെ നീക്കത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :