പിണറായി വിജയന്‍ സി പി എമ്മിന്‍റെ മാത്രം സെക്രട്ടറിയാണെന്നും മറ്റ് പാര്‍ട്ടികളില്‍ അദ്ദേഹം അധിനിവേശം നടത്തേണ്ടെന്നും എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. കോഴിക്കോട് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പറയുന്ന പി ബി ഇനി വൈദ്യശാസ്‌ത്രപരമായും നേരിടുമന്ന് പറയുന്നതാണ് നല്ലതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസിന്‍റെ വിചാരണയില്‍ അനാരോഗ്യം മൂലം കോടതിയില്‍ ഹാജരാകാതിരുന്ന പിണറായി വിജയനെ ഉദ്ദേശിച്ചായിരുന്നു വീരന്‍റെ കളിയാക്കല്‍.
ലാവ്‌ലിന്‍ കേസില്‍ ശ്രദ്ധതിരിക്കാന്‍ സി പി എം ആസൂത്രിത നീക്കം നടക്കുകയാണ്. ഇതിനാണ് കോടാലി ശ്രീധരനെപ്പോലുള്ളവരുടെ പേര് ഇപ്പോള്‍ പൊക്കിക്കൊണ്ടു വരുന്നതെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചു.
ഇടതുമുന്നണിയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായത്തോട് വെളിയം ഭാര്‍ഗവന്‍ പ്രതികരിച്ചതിനെ ഗൌരവമായി കാണുന്നില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.