പിടികിട്ടാപ്പുള്ളി ഷംസു അറസ്റ്റില്‍

ഗുരുവായൂര്‍: | WEBDUNIA|
PRO
PRO
സംശയാസ്പദമായ സാഹചര്യത്തില്‍ പിടികിട്ടാപ്പുള്ളിയെ ഗുരുവായൂര്‍ പോലീസ്‌ പിടികൂടി. അന്തിക്കാട്‌ ചാഴൂര്‍ കരിക്കപീടികയില്‍ വീട്ടില്‍ ഷംസു (40) വിനേയാണ്‌ ഗുരുവായൂര്‍ എസ്‌.ഐ: വി.സി. സൂരജും, സംഘവും ഗുരുവായൂര്‍ പ്രൈവറ്റ്‌ ബസ്സ്സ്റ്റാന്‍‌ഡ് പരിസരത്തുവെച്ച്‌ ഇന്നലെ വെളുപ്പിന്‌ അറസ്റ്റുചെയ്തത്‌.

പോലീസ്‌ ചോദ്യംചെയ്തതില്‍ നിന്നും പലയിടങ്ങളിലായി ഇയാള്‍ ഒട്ടോറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, ഇന്നലെ വെളുപ്പിന്‌ ഗുരുവായൂര്‍ ബസ്സ്സ്റ്റാന്‍‌ഡില്‍ മോഷണത്തിന്‌ പദ്ധതിയിടുമ്പോഴാണ്‌ പിടിയിലാകുന്നതെന്നും പോലീസ്‌ പറഞ്ഞു. അന്തിക്കാട്‌ പോലീസ്‌ സ്റ്റേഷനില്‍ 2002, 2005, 2007 എന്നീ കാലയളവില്‍ മോഷണത്തിന്‌ പിടിയിലായി ശിക്ഷയനുഭവിച്ചിട്ടുണ്ട്‌. വിയ്യൂരില്‍ ഓട്ടോക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ച്‌ മാലകവര്‍ന്ന കേസിലും ഇയാള്‍ പോലീസ്‌ പിടിയിലായി ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്‌. ജയില്‍ശിക്ഷകഴിഞ്ഞ്‌ ആറുമാസം മുമ്പാണ്‌ ഇയാള്‍ പുറത്തുവന്നത്‌.

പുനലൂരില്‍ മോഷണംനടത്തിയ ഷംസുവിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കവേയാണ്‌ ഇന്നലെ വെളുപ്പിന്‌ ഗുരുവായൂരില്‍വെച്ച്‌ ഇയാള്‍ പിടിയിലാകുന്നത്‌. ചാവക്കാട്‌ ഫസ്റ്റ്ക്ലാസ്സ്‌ ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :