പിഎസ്‌സി പട്ടികകളുടെ കാലാവധി ആറു മാസം നീട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടി. മാര്‍ച്ച് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്. ഇതോടെ മൂന്നുറിലധികം പട്ടികകളുടെ കാലാവധി നീളും.

പിഎസ്സി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് സര്‍ക്കാര്‍ നേരത്തെ പി എസ് സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കാലാവധി നീട്ടിനല്‍കിയത്.

പുതിയ തീരുമാനം അനുസരിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :