പിഎസ്‌സി ഉദ്യോഗനിയമനം: പ്രായപരിധി 40

തിരുവനന്തപുരം| WEBDUNIA|
PRO
പിഎസ്‌സി വഴിയുള്ള ഉദ്യോഗ നിയമനത്തിന് പ്രായപരിധി ജനറല്‍ കാറ്റഗറിയില്‍ 40 വയസായി ഉയര്‍ത്തും. ഇതിന് ആനുപാതികമായി പിന്നാക്കക്കാരുടെ പ്രായപരിധി 43ഉം പട്ടിക വിഭാഗക്കാരുടേത് 45ഉം ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പിഎസ്‌സി ശുപാര്‍ശ ചെയ്യും.

പ്രായപരിധി ഉയര്‍ത്താനുള്ള ശുപാര്‍ശ മന്ത്രിസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ പൊതുഭരണ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ശുപാര്‍ശയോടൊപ്പം ,പ്രായപരിധി ഉയര്‍ത്തേണ്ടത് എന്തിനെന്ന് പൊതുഭരണ വകുപ്പ് വിശദീകരിച്ചിട്ടുണ്ട്.

എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്ക് പ്രായപരിധി ജനറല്‍ കാറ്റഗറിയില്‍ 40 വയസായി ഉയര്‍ത്തിയിരുന്നു. ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെയും പ്രായപരിധി ഉയര്‍ത്തി. മാത്രമല്ല, പങ്കാളിത്ത പെഷന്‍ നടപ്പാക്കിയ ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കിയിട്ടുമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് പ്രായപരിധി ഉയര്‍ത്തണമെന്ന ശുപാര്‍ശ.
അടുത്ത മന്ത്രിസഭായോഗത്തിലാകും തീരുമാനം. ശുപാര്‍ശ പിഎസ്സി അംഗീകരിച്ചാല്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ഓരോ വര്‍ഷവും മുപ്പത് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സിപരീക്ഷ എഴുതുന്നുണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :