പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളില്‍ തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ പിഎസ്‌സി ആസ്ഥാനങ്ങളില്‍ 200 ഉദ്യോഗാര്‍ഥികള്‍ക്ക് വീതം ഓണ്‍ലൈനായി പരീക്ഷ എഴുതുന്നതിനുള്ള സംവിധാനമാണ് ഒരുക്കുക.
ആറ് മാസത്തിനകം പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഇതിനുമുമ്പ് ഓണ്‍ലൈനായി പരീക്ഷ നടത്തിയിട്ടുള്ള കേന്ദ്രങ്ങളായ രാജസ്ഥാന്‍ പിഎസ്‌സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ഐബിപിഎസ്, ഇഗ്‌നോ തുടങ്ങിയ കേന്ദ്രങ്ങളില്‍ പിഎസ്‌സി അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി അസിസ്‌റന്റ് എന്‍ജിനിയര്‍ (സിവില്‍) തസ്തികയിലേക്ക് പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരീക്ഷ പിഎസ്സി ഓണ്‍ലൈനായി നടത്തിയിരുന്നു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലായിരുന്നു പരീക്ഷ നടന്നത്. 95 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
പിഎസ്‌സി ചെയര്‍മാന്‍ ഡോ കെഎസ് രാധാകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങുന്ന വിവരം അറിയിച്ചത്.