പി സി ജോര്‍ജ്ജിനെതിരെ നടപടിയില്ല

കോട്ടയം| WEBDUNIA|
PRO
PRO
പി സി ജോര്‍ജ് വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടെന്നും ജോര്‍ജ്ജിനെതിരെ നടപടി വേണ്ടെന്നും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം പാര്‍ട്ടി അധ്യക്ഷന്‍ കെ എം മാണിക്ക് നല്‍കിയ കത്ത് തള്ളുകയും ചെയ്തു.

പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ജോര്‍ജ്ജിനെതിരെ നടപടി വേണ്ടെന്ന തീരുമാനം ഉണ്ടായത്. ജോസഫ് വിഭാഗത്തിലെ ആറ് പേര്‍ ഒപ്പിട്ട കത്താണ് മാണിക്ക് കൈമാറിയത്.

യോഗത്തില്‍ ജോസഫ് വിഭാഗവും പിസി ജോര്‍ജും തമ്മില്‍ രൂക്ഷമായ വാഗ്വാ‍ദവും ഉണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :