പി സി ജോര്‍ജ്ജിനെ മാറ്റാന്‍ താന്‍ മാണിയോട് താന്‍ പറഞ്ഞിട്ടില്ല,ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കാന്‍ നാണമില്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളത്തിനിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായതായി റിപ്പോര്‍ട്ട്.
ഇല്ലാത്ത കാര്യങ്ങളില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും ചാനലുകളില്‍ വരുന്ന വാര്‍ത്തകളുടെ ഉത്തരവാദിത്വം തനിക്കില്ലെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കാന്‍ നാണമില്ലേ എന്നും ക്ഷുഭിതനായിക്കൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.
പി സി ജോര്‍ജ്ജുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പി സി ജോര്‍ജ്ജിനെ മാറ്റാന്‍ താന്‍ മാണിയോട് താന്‍ പറഞ്ഞിട്ടില്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജ്ജിനെ മാറ്റണം എന്ന് താന്‍ പറഞ്ഞുവെന്ന് ചോദിക്കരുതായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൂടുതല്‍ മാന്യത കാണിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 10 ശതമാനം വര്‍ദ്ധിപ്പിച്ചു. 2013 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ കൂട്ടി നല്‍കുന്നതിന് ധനമന്ത്രി കെ എം മാണി മന്ത്രിസഭയ്ക്ക് മുമ്പാകെ വെച്ച ശുപാര്‍ശ അതേപടി അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായി ക്ഷാമബത്ത. മാസം തോറും 130 കോടി രൂപയുടെ അധിക ബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.