പി സി ജോര്‍ജിനെതിരെ പ്രതാപന്‍ വീണ്ടും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്ക്‌ ടി എന്‍ പ്രതാപന്‍ മൂന്നാം തവണയും പ്രത്യേക വിപ്പ്‌ നല്‍കി. ഏപ്രില്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തിയതികളിലെ നിയമനിര്‍മാണത്തിനാണ്‌ വീണ്ടും വിപ്പ്‌ നല്‍കിയത്‌. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിന്റെ വിപ്പ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപന്റെ വിപ്പ്.

കോണ്‍ഗ്രസിന്റെ നിയമസഭയിലെ വിപ്പാണ് പ്രതാപന്‍. യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് ജോര്‍ജിന്റെ വിപ്പ് തന്നെയാണ് ലഭിക്കുക. സാധാരണഗതിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പാണ് വോട്ടിംഗ് വിപ്പ് നല്‍കാറ്.

പി സി ജോര്‍ജുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് പ്രത്യേക വിപ്പ് നല്‍കിയതിന് പിന്നിലും. പി സി ജോര്‍ജിന്റെ വിപ്പ് പദവി അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഓരോ പാര്‍ട്ടി അംഗങ്ങള്‍ക്കും ചുമതലപ്പെട്ടവര്‍ വിപ്പ്‌ നല്‍കാറുണ്ടെന്നും ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നുമാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങളുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :