പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണം: ജെ എസ് എസ്
ആലപ്പുഴ: |
WEBDUNIA|
PRO
PRO
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ജെ എസ് എസ് പ്രമേയം. കെ ആര്‍ ഗൗരിയമ്മയാണ് പ്രമേയം അവതരിപ്പിച്ചത്. ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും യുഡിഎഫ് കണ്‍വീനര്‍ക്കും പരാതി നല്‍കാന്‍ ആലപ്പുഴയില്‍ തുടരുന്ന യോഗത്തില്‍ തീരുമാനമായി.
കെ ആര്‍ ഗൗരിയമ്മക്കെതിരെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ യുഡിഎഫില്‍ തുടരണോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. കേരള കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ജെഎസ്എസിന്റെ എതിര്‍പ്പ് പി സി ജോര്‍ജിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കും.
പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോടിയേരി. പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കോടിയേരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കേണ്ട സഭ്യത പി സി ജോര്‍ജ്ജ് കാണിച്ചില്ല. സഭയുടെ അന്തസ്സ് പി സി ജോര്‍ജ്ജ് കളഞ്ഞുകുളിച്ചെന്നും കോടിയേരി പറഞ്ഞു