പി ടി തോമസിന് ഒരുമാസത്തെ പൂര്‍ണ്ണ വിശ്രമം

തൃശ്ശൂര്‍| WEBDUNIA|
PRO
നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ പി ടി തോമസിന് ഡോക്‌ടര്‍മാര്‍ ഒരു മാസത്തെ പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചു.

കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ള പി ടി തോമസ് ട്രെയിനില്‍ അവിടേക്കുള്ള യാത്രക്കിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ട്രെയിന്‍ തൃശൂരെത്തിയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

പരിശോധനയില്‍ ഹൃദയധമനികളില്‍ രണ്ട്‌ ബ്ലോക്കുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയെന്നും തുടര്‍ന്ന്‌ അദ്ദേഹത്തെ ആന്റിയോപ്ലാസ്‌റ്റിക്ക്‌ വിധേയനാക്കിയതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :