യുഡിഎഫ് വിട്ടുവന്നാല്‍ പിജെ ജോസഫിനെ സ്വാഗതം ചെയ്യുമെന്ന് എം എം മണി
തൊടുപുഴ|
WEBDUNIA|
PRO
PRO
യുഡിഎഫ് വിട്ടുവന്നാല്‍ പിജെ ജോസഫിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാട് ആത്മാര്‍ഥമെങ്കില്‍ പി ജെ ജോസഫ് രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വിടാതെ ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണയ്ക്കില്ലെന്നും എംഎം മണി പറഞ്ഞു.
പിജെ ജോസഫ് മുന്നണി വിട്ടുപോയതിന്റെ കാരണമെന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും ജോസഫിനും കൂട്ടര്‍ക്കും എല്‍ഡിഎഫിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു.