പി ജെ കുര്യന് മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
രാജ്യസഭ ഉപാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജോസ് കെ മാണി എം പിയും ചടങ്ങില്‍ പങ്കെടുക്കും.
കത്തോലിക്കാ സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാമത് മാര്‍പാപ്പയാണ് 76കാരനായ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയും. പാപ്പയാകുന്ന ആദ്യ ജസ്യൂട്ട് വൈദികനുമാണ് അദ്ദേഹം. ബ്യൂണസ് അയേഴ്സ് ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം.
വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാംദിവസമാണ് മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തത്. അഞ്ചാം റൌണ്ട് വോട്ടെടുപ്പിലായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍സമയം ബുധനാഴ്ച രാത്രി 11.32-ന് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. തുടര്‍ന്ന് ലോകത്തിന്റെ കണ്ണുകള്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ കേന്ദ്രീകരിച്ചു. രാത്രി 12.45 ഓടെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ട കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍, ഹബേമൂസ് പാപ്പാം (നമുക്ക് പാപ്പയെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഔദ്യോഗിക വസ്ത്രങ്ങള്‍ അണിഞ്ഞ് പുതിയ മാര്‍പ്പാപ്പ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു. വിശ്വാസികള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി.
ബെര്‍ഗോളിയോ 2001ലാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് എത്തിയത്.1998 മുതല്‍ ബ്യൂണസ് അയേഴ്സ് ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. 2005ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്ത വോട്ടെടുപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നു.