ബുക്കികള്‍ക്ക് സച്ചിന്‍ ‘ബട്കു’; മെയ്യപ്പന്‍ ‘ഗുരുജി’യും!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
വാതുവയ്പ്പുകാര്‍ ഐപി‌എല്‍ താരങ്ങള്‍ക്ക് ഇട്ട ഇരട്ടപ്പേരുകള്‍ പൊലീസ് കണ്ടെത്തി. ബുക്കികള്‍ ഉപയോഗിച്ച ഡയറികള്‍, ഐപാഡ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് കോഡുകള്‍ ലഭ്യമായത്.

‘ബട്കു’ എന്ന കോഡില്‍ ആണ് സച്ചിന്‍ അറിയപ്പെട്ടിരുന്നത് എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഉയരക്കുറവാകാം ഈ പേരിടാന്‍ ബുക്കികളെ പ്രേരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ക്രിക്കറ്റ് ദൈവം, ലിറ്റില്‍ മാസ്റ്റര്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നീ പേരുകള്‍ക്കൊപ്പം സച്ചിന് ഒരു പേരു കൂടി വീണു.

‘ഹെലികോപ്ടര്‍’ എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേര്. ധോണിയുടെ പ്രശസ്തമായ ഒരു ഷോട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പേര്.

ഒത്തുകളി കേസില്‍ അറസ്റ്റിലായ ഐപി‌എല്‍ താരങ്ങളുടെ പേരുകളും രസകരമാണ്. ശ്രീശാന്തിന് ‘റൊത്രു’ എന്ന് പേരുവീണപ്പോള്‍ അജിത് ചന്ദിലയെ ‘മൌഗ്ലി‘ എന്നാണ് വിളിച്ചിരുന്നത്. അങ്കിത് ചവാന്‍ ആകട്ടെ ‘കവാ. വിന്ദു ധാരാ സിംഗ് ബുക്കികള്‍ക്കിടയില്‍ ‘ജാക്ക്’ ആണ്. ഗുരുനാഥ് മെയ്യപ്പന്‍ ആകട്ടെ ‘ഗുരുജി’യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :