നെടുമ്പാശേരിയില്‍ പിടികൂടിയത് ജോയ് ആലുക്കാസിന്റെ സ്വര്‍ണം

നെടുമ്പാശ്ശേരി| WEBDUNIA|
PRO
PRO
നെടുമ്പാശേരിയില്‍ ഇന്നു പിടികൂടിയത് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ സ്വര്‍ണം‍. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 9.5 കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. സ്വര്‍ണം ജോയ് ആലുക്കാസിലേക്കുള്ളതാണെന്ന് സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്വര്‍ണവിതരണക്കാര്‍ നിരീക്ഷണത്തിലാണ്. സെയില്‍ ടാക്‌സിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഒമ്പതരയോടെ ഡല്‍ഹിയില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി ജെറിനെ ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചത്. പത്ത് കിലോയോളം സ്വര്‍ണം മതിയായ രേഖകളില്ലാതെ ജെറിന്റെ കൈവശം ഉണ്ടായിരുന്നു.

ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം ജോയ് ആലുക്കാസിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. ആറ് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണത്തില്‍ ഒന്നരക്കിലോയോളം സ്വര്‍ണം ഉരുക്കാനുള്ള പഴയ സ്വര്‍ണമാണ്. ജോയ് ആലുക്കാസിന്റെ പേരില്‍ വാങ്ങിയിരിക്കുന്ന സ്വര്‍ണം രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത തൃശ്ശൂര്‍ ജ്വല്ലേഴ്‌സിന്റെ പേരിലാണ് വിതരണത്തിനായി കൊണ്ടുവന്നിരിക്കുന്നത്. ആറ് കിലോയോളം സ്വര്‍ണം വ്യാജ പേരിലുള്ള അന്യസംസ്ഥാന ജ്വല്ലറികളുടെ പേരിലും ഉണ്ട്.

നികുതി വെട്ടിച്ച് കൊണ്ടുവന്ന സ്വര്‍ണം ആലുവ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 30 ലക്ഷത്തോളം രൂപ കെട്ടിവെച്ചാല്‍ ഈ സ്വര്‍ണം വിട്ടു കൊടുക്കും. നേരത്തെ മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കടത്ത് വിവാദത്തില്‍ അകപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കരിപ്പൂരില്‍ പിടിയിലായ ഷഹബാസ് എന്നയാളില്‍ നിന്നും മലബാര്‍ ഗോള്‍ഡ് 10 കിലോ സ്വര്‍ണം വാങ്ങിയെന്നായിരുന്നു ആരോപണം. ഉതുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :