പാര്‍ട്ടിയില്‍ നേതൃദാരിദ്യമില്ലെന്ന് പിസി ജോര്‍ജ്

പത്തനംതിട്ട| Joys Joy| Last Modified ശനി, 24 ജനുവരി 2015 (12:58 IST)
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃദാരിദ്ര്യമില്ലെന്ന് പി സി ജോര്‍ജ്. മാണി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചാല്‍ ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കരുത്.

അങ്ങനെയൊരു തീരുമാനം ഉണ്ടായാല്‍ അതിനെ എതിര്‍ക്കും. സി എഫ് തോമസും പി ജെ ജോസഫും പി സി ജോര്‍ജും ഉള്‍പ്പെടെ വലിയ നേതൃനിര പാര്‍ട്ടിക്കുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേറെ എട്ടു എം എല്‍ എമാര്‍ ഉള്ളപ്പോള്‍ ഒരു എം പി വന്ന് മന്ത്രിയാകേണ്ട കാര്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. കെ എം മാണി രാജി വെച്ചാല്‍ സി എഫ് തോമസ് മന്ത്രിയാകണമെന്ന തന്റെ നിലപാട് പി സി ജോര്‍ജ് ഇന്നും ആവര്‍ത്തിച്ചു.

ബാര്‍ കോഴ പാര്‍ട്ടി പ്രവര്‍ത്തകരെ തളര്‍ത്തിയെന്നും നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :