മാണിക്ക് പിന്‍‌ഗാമി സി എഫ് തോമസ്, പി സി ജോര്‍ജ്ജിന് മന്ത്രിയാകണമെന്നില്ലെന്ന് ആന്‍റണിരാജു!

മാണി, ജോര്‍ജ്, ആന്‍റണി രാജു, ജോസ്, ബാര്‍ കോഴ
കോട്ടയം| മെല്‍‌വിന്‍ ഈശോ| Last Updated: ശനി, 24 ജനുവരി 2015 (12:31 IST)
കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചാല്‍ സ്വാഭാവികമായും സി എഫ് തോമസിനെ മന്ത്രിയാക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പി സി ജോര്‍ജ്. ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ 50 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ എം മാണി തീരുമാനിക്കില്ലെന്നും പി സി ജോര്‍ജ്.

എന്നാല്‍ കെ എം മാണി രാജിവയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസിലെ മറ്റൊരു ഉന്നത നേതാവ് ആന്‍റണി രാജു. പി സി ജോര്‍ജ് പറയുന്നതെല്ലാം വ്യക്തിപരമായ അഭിപ്രായമാണ്. താന്‍ മന്ത്രിയാകാനില്ല എന്നാണ് പി സി ജോര്‍ജ് ഈ അഭിപ്രായപ്രകടനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ജോസ് കെ മാണി സമുന്നതനായ നേതാവാണെന്നും ആന്‍റണി രാജു പറഞ്ഞു.

കെ എം മാണി രാജിവയ്ക്കുന്ന കാര്യത്തിലും പിന്‍‌ഗാമിയുടെ കാര്യത്തിലും കടുത്ത അഭിപ്രായഭിന്നതയാണ് കേരള കോണ്‍ഗ്രസിലുള്ളത്. ഇത് ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുകയാണ്.

തന്‍റെ പിന്‍‌ഗാമിയായി ജോസ് കെ മാണി വരണമെന്നാണ് കെ എം മാണി ആഗ്രഹിക്കുന്നത്. നിലവില്‍ എം പിയായ ജോസ് കെ മാണി മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭയിലേക്ക് ജയിച്ചാല്‍ മതി. അതിനകം തന്‍റെ നിരപരാധിത്വം തെളിയിച്ച് മന്ത്രിസഭയില്‍ മടങ്ങിയെത്താല്‍ തനിക്ക് കഴിയുമെന്നാണ് മാണി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പുകളുടെ ആവശ്യം വരുന്നില്ലെന്നും മാണി കണക്കുകൂട്ടുന്നു.

എന്നാല്‍, എന്തുസംഭവിച്ചാലും, ജോസ് കെ മാണിയെ മന്ത്രിസ്ഥാനത്തെത്താന്‍ അനുവദിക്കില്ലെന്നാണ് പി സി ജോര്‍ജും കൂട്ടരും പറയുന്നത്. കുടുംബവാഴ്ച അനുവദിക്കില്ലെന്നും മന്ത്രിയാകാന്‍ കഴിവുള്ള ഒട്ടേറെ നേതാക്കളുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും പി സി ജോര്‍ജ് പറയുന്നു.

മാണി രാജിവച്ചാല്‍, നിലവിലെ സാഹചര്യത്തില്‍ സി എഫ് തോമസ്, റോഷി അഗസ്റ്റിന്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരില്‍ ആരെങ്കിലും മന്ത്രിസ്ഥാനത്തേക്ക് വരാനാണ് സാധ്യത. പി ജെ ജോസഫിന് ധനകാര്യവകുപ്പ് നല്‍കണമെന്ന് ജോസഫ് വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ അതും അനുവദിക്കപ്പെടാനിടയില്ല.

ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...