പാര്‍ട്ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല
കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (14:51 IST)
PRO
പാര്‍ട്ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി. മതപരമായ ചടങ്ങുകളുടെ അടിസ്‌ഥാനത്തിലുള്ള വിവാഹങ്ങള്‍ക്കും വിവാഹ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്ന വിവാഹങ്ങള്‍ക്കും മാത്രമെ നിയമപരമായ സാധുതയുള്ളുവെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്‌തമാക്കി.
പാര്‍ട്ടി ഓഫീസുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ പാടില്ലെന്നും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോടു നിര്‍ദേശിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിയുടെ പരിഗണനയ്‌ക്കു വന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ച് വിധി.