കൊച്ചിയിലും പേപ്പട്ടി ശല്യം: കടിയേറ്റ് നാലു പേര്‍ ചികിത്സയില്‍
കൊച്ചി|
WEBDUNIA|
PRO
PRO
തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും പേപ്പട്ടി ശല്യം രൂക്ഷമായി രണ്ടു ദിവസത്തിനിടയില്‍ നാലു പേരാണ് പട്ടികടിയേറ്റ് ചികിത്സയിലായത്. അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കാതായതോടെ നാട്ടുകാര്‍ നായകളെ കൊല്ലുകയാണ്. ചേരാനെല്ലൂര്‍ പ്രദേശത്താണ് നായശല്യം രൂക്ഷമായ സ്‌ഥിതിയിലായിരിക്കുന്നത്.
രണ്ടു ദിവസത്തിനിടയില്‍ നാലു പേരാണ് പട്ടികടിയേറ്റത്. ഇതില്‍ വീട്ടമ്മ, സര്‍ക്കാര്‍ ജോലിക്കാര്‍ കുട്ടികള്‍ എന്നിവരെല്ലാം പെടും. വളര്‍ത്തു മൃഗങ്ങള്‍ക്കും പട്ടികടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്ടി കടിയേറ്റ ഒരു വീട്ടമ്മ ഇപ്പോള്‍ ചികിത്സയിലാണ്. വഴിയിലൂടെ പോകുമ്പോള്‍ ഇവര്‍ക്ക് നേരെ കുതിച്ചെത്തിയ പട്ടി കടിച്ച് കൊല്ലുമെന്ന ഘട്ടത്തില്‍ നാട്ടുകാര്‍ കല്ലും കമ്പും ഉപയോഗിച്ച് പട്ടിയെ എറിഞ്ഞോടിക്കുകയും ആയിരുന്നു.
നായ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ തന്നെ നായകളെ കൊല്ലാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. നഗരത്തില്‍ റോന്തു ചുറ്റുന്ന പട്ടികളെ തെരഞ്ഞു പിടിച്ച് കൊല്ലാനായി സംയുക്‌ത ശ്രമം നടത്തുകയാണ് നാട്ടുകാര്‍. അതേസമയം പഞ്ചായത്തോ നഗരസഭയോ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.