പഴയിടം ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിലായി. കഴിഞ്ഞ മാസം 29ന് കോട്ടയം കാഞ്ഞിരപ്പിള്ളി പഴയിടത്ത് വൃദ്ധ ദമ്പതികളെ കോടാലി ഉപയോഗിച്ച് തലക്കടിച്ച് കൊന്നകേസിലെ പ്രതിയായ അരുണ്‍ ശശി ഒളിവിലായിരുന്നു.
മാല മോഷണക്കേസില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അരുണിനെ പിടികൂടിയപ്പോഴാണ് കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. കോട്ടയം കഞ്ഞിക്കുഴിയില്‍ വച്ചാണ് മാലമോഷണ കേസില്‍ പൊലീസ് അരുണിനെ പിടികൂടിയത്.
തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണമടക്കം നേരത്തെ നാല് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അരുണ്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണെന്ന് വ്യക്തമായത്. കൊല ചെയ്യപ്പെട്ട വൃദ്ധ ദമ്പതികളുടെ അടുത്ത ബന്ധു കൂടിയായിരുന്നു അരുണ്‍.
കോട്ടയം പഴയിടം തീമ്പന വീട്ടില്‍ ഭാസ്‌കരന്‍ നായര്‍, ഭാര്യ തങ്കമ്മ എന്നീ വൃദ്ധ ദമ്പതികളെ അരുണ്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥ കൂടിയായിരുന്ന തങ്കമ്മയുടെ സഹോദരന്റെ മകനാണ് പ്രതി അരുണ്‍ ശശി.