ടിപി വധത്തിന് കാരണം വ്യക്തിരോധമല്ല, രാഷ്ട്രീയമാണ്: കോടതി

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപി വധം എന്ന് കോടതി നിരീക്ഷിച്ചു. പ്രാകൃതയും നികൃഷ്ടവുമായ കൊലപാതകമാണ് ഇതെന്നും കോടതി പറഞ്ഞു. കൊലയ്ക്ക് കാരണം രാഷ്ട്രീയമാണ്. വ്യക്തി വിരോധമല്ലെന്നും കോടതി പറഞ്ഞു.

കൊലയാളി സംഘത്തില്‍പ്പെട്ട ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികളായ ചെണ്ടയാട് മംഗലശേരി എംസി അനൂപ് (32), മാഹി മനോജ്കുമാര്‍ എന്ന കിര്‍മാണി മനോജ് (32), ചൊക്ളി സുനില്‍കുമാര്‍ എന്ന കൊടി സുനി (32), പാട്യം തുക്കിടിയില്‍ ടികെ രജീഷ് (35), പത്തായക്കുന്ന് പറന്പത്ത് ഷാഫിയെന്ന മുഹമ്മദ് ഷാഫി (26), ചമ്പാട് അണ്ണന്‍ സിജിത്ത് (23), പാട്യം കണ്ണാറ്റിങ്കല്‍ കെ ഷിനോജ് (32), എട്ടാം പ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് ജയസുര വീട്ടില്‍ കെസി രാമചന്ദ്രന്‍ (52), പതിനൊന്നാം പ്രതി സിപിഎം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ വടക്കെയില്‍ വീട്ടില്‍ മനോജ് എന്ന ട്രൗസര്‍ മനോജ് (45), പതിമൂന്നാം പ്രതി സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് പികെ കുഞ്ഞനന്തന്‍ (60), പതിനെട്ടാം പ്രതി മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പിവി റഫീഖ് എന്ന വായപ്പടച്ചി റഫീഖ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിനതടവാണ് ലഭിച്ചത്.
ഒന്നു മുതല്‍​ഏഴു വരെയുള്ള പ്രതികള്‍ 50,​000 രൂപ വീതം പിഴ ഒടുക്കണം. കെസി രാമചന്ദ്രന്‍,​ ട്രൗസര്‍ മനോജ്, പികെ കുഞ്ഞനന്തന്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :