പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്നത്തിലടക്കം ഇടഞ്ഞു നില്‍ക്കുന്ന സിഎംപിയെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംവി രാഘവന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഏതാണ്ട് അര മണിക്കൂറോളംകൂടിക്കാഴ്ച നീണ്ടു. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും യുഡിഎഫ് വിടില്ലെന്ന് എംവി രാഘവന്‍ പറഞ്ഞു.
എന്നാല്‍ സിഎംപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തീരുമാനം മാറ്റിവച്ചത് എംവിആറുമായി ആലോചിച്ച ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.