പത്രപ്രവര്‍ത്തകന്‍ എ പി വിശ്വനാഥന്‍ അന്തരിച്ചു

കൊച്ചി| WEBDUNIA|
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ പി വിശ്വനാഥന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു രവിപുരം ശ്മശാനത്തില്‍ നടക്കും.

കേരള കൌമുദിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റാണ്. 15 വര്‍ഷക്കാലം ഇന്ത്യന്‍ എക്സ്പ്രസില്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ബിരുദ പഠനത്തിന് ശേഷം ജര്‍മ്മനിയിലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്നു അഡ്വാന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :