പത്ത് വയസുകാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ച രണ്ടാനഛന് ജീവപര്യന്തം

തൊടുപുഴ| WEBDUNIA|
PRO
പത്ത്‌വയസുകാരിയെ മൂന്ന് വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ച രണ്ടാനഛന് ജീവപര്യന്തം. ഇടുക്കി കോഴിമല സ്വദേശിയായ ബിനോയിയെയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എബ്രാഹം മാത്യു ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.

ഭര്‍ത്താവ് മരിച്ചതിനുശേഷം ഹോനേഴ്സായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ അമ്മ. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ ബിനോയി വിവാഹം കഴിക്കുകയായിരുന്നു. അമ്മ ജോലിക്ക് പോകുന്ന സമയങ്ങളില്‍ ബിനോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് ബിനോയി പെണ്‍കുട്ടിയെ ഭയപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടി തളര്‍ച്ചയോടെ പെരുമാരുമാറുന്നത് കണ്ട കരുണാഭവന്‍ അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനശ്രമം വെളിപ്പെടുത്തിയത്. ഇവര്‍ മുഖേനയാണ് കേസ് പൊലീസിന്റെ കൈയില്‍ എത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

പ്രകൃതിവിരുദ്ധ ലൈഗിംകവേഴ്ചക്കു മൂന്നു വര്‍ഷവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും ജീവപര്യന്തത്തിനു പിന്നാലെ പ്രതി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :