പതക്കം കണ്ടെത്താന്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസ കിണര്‍ വറ്റിച്ചു; പിന്നെ നടന്നത് ഇങ്ങനെ

അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസ കിണര്‍ വറ്റിച്ചിട്ടും രക്ഷയില്ല

AISWARYA| Last Modified വെള്ളി, 12 മെയ് 2017 (10:24 IST)
ശ്രീകൃഷ്ണസ്വാമി സ്വര്‍ണ്ണപ്പതക്കം കാണാതായ സംഭവത്തില്‍ തിരച്ചില്‍ തൂടരുന്നു. വ്യാഴാഴ്ച ക്ഷേത്ത്രിലെ പാല്‍പ്പായസക്കിണര്‍ വറ്റിച്ച് നോക്കിയിട്ടും രക്ഷയുണ്ടായില്ല. കാണാതായ സ്വര്‍ണ്ണപ്പതക്കം കിണറ്റിലോ കുളത്തിലോ ഇട്ടിരിക്കാം എന്ന സംശയം നിലനില്‍ക്കുന്നത് കൊണ്ടാണ് നാലര അടി ആഴമുള്ള കിണര്‍ വറ്റിച്ചത്.

തിരച്ചിലിന്റെ ഭാഗമായി ഇനി തെക്ക്പടിഞ്ഞാറ് ഭാഗത്തെ കുളം വറ്റിക്കാനാണ് ഒരുങ്ങുന്നത്. ക്ഷേത്രത്തില്‍ അഞ്ചു കിണറുകളും മൂന്ന് കുളങ്ങളുമാണ് ഉള്ളത്. ക്ഷേത്രത്തിലെ പാല്‍പ്പായസപ്പുരയോട് ചേര്‍ന്നുള്ള ചതുരാകൃതിയിലുള്ള കിണറാണ് ഇന്നലെ വറ്റിച്ചത്. അഗ്നിശമന സേനയുടെ സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ സംഘമെത്തിയാണ് വ്യാഴാഴ്ച കിണര്‍ വറ്റിച്ചത്.

കിണര്‍ വറ്റിച്ച ശേഷം സേനാംഗങ്ങളും തൊഴിലാളികളും കിണറിന്റെ അടിത്തട്ടില്‍ പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. സ്വര്‍ണ്ണപ്പതക്കം ക്ഷേത്രത്തിന് പുറത്ത് പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനത്തെ തുടര്‍ന്നാണ് ഈ തിരച്ചില്‍. വിഷുദിനത്തിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള 12 പവന്‍ തൂക്കമുള്ള തിരുവാഭരണം കാണാതായത്. രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :