ആലപ്പുഴ|
Last Modified ബുധന്‍, 19 ഒക്ടോബര്‍ 2016 (12:52 IST)
പാര്‍ട്ടിയില്‍ തനിക്ക് ‘ഗോഡ്ഫാദര്’ ഇല്ലെന്നു പറഞ്ഞതിന് ഇ എസ് ബിജിമോള്‍ എം എല്‍ എയെ
സി പി ഐ തരംതാഴ്ത്തി. സംസ്ഥാന കൌണ്സിലില് നിന്ന് ജില്ല കൌണ്സിലിലേക്കാണ് തരം താഴ്ത്തിയത്. ബിജിമോള്‍ക്ക് എതിരായ നടപടി ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൌണ്‍സില്‍ യോഗം അംഗീകരിച്ചു.
പാര്‍ട്ടിയില്‍ ‘ഗോഡ്ഫാദര്’ ഇല്ലാത്തതിനാലാണ് മന്ത്രിയാകാന്‍ കഴിയാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് നടപടിയെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
വിഷയത്തില്‍ ചര്‍ച്ച നടന്നെങ്കിലും സംസ്ഥാന എക്സിക്യുട്ടിവിലെ തീരുമാനം കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.