പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്ന് ആര്യാടന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മഴ കനത്തതോടെ ഡാമുകളില്‍ ആവശ്യത്തിനു ജലം ലഭിച്ചിട്ടുണ്ട്. വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിച്ചതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ആലോചിക്കുന്നത്. പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്ന് നിയമസഭയിലാണ് ആര്യാടന്‍ മുഹമ്മദ് അറിയിച്ചത്.

കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഉണ്ടായ കുറവ് കാരണമാണ് വൈദ്യുതി ബോര്‍ഡ് കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 11നും വൈകുന്നേരം നാലിനുമിടയിലായിരുന്നു വൈദ്യുതി നിയന്ത്രണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :