ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമുള്ള സ്ഥലമായി കേരളം മാറി: ജി സുകുമാരന്‍ നായര്‍

കോട്ടയം| WEBDUNIA|
PRO
PRO
ന്യൂനപക്ഷങ്ങള്‍ക്ക്‌ മാത്രം ജീവിക്കാന്‍ പറ്റുന്ന സ്ഥലമായി കേരളം മാറിയെന്നും എന്‍ എസ് എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സമദൂര സിദ്ധാന്തം തന്നെയാണ്‌ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ശരിദൂരം കണ്ടെത്തേണ്ടത്‌ ജനങ്ങളാണ്. എന്‍ എസ് എസ് ഉന്നയിച്ച പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ആരും ഒന്നും ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നെയ്യറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :