ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ പോലും സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

കോട്ടയം| WEBDUNIA|
PRO
PRO
ന്യായമെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പോലും നിലവിലെ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിന് ആരെയും കുറ്റം പറയുന്നില്ലെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മാറ്റം വരുത്താനാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ഒമ്പതു മണി മുതലാണ് ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചത്. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കത്തു നിന്നുള്ള പരാതികളാണ് ആദ്യം പരിഗണിച്ചത്. പരിപാടിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :