നേപ്പാളില്‍ പൊലിഞ്ഞത് മലയാളിയുടെ വെള്ളിനക്ഷത്രവും

കാഠ്മണ്ഡു| WEBDUNIA|
PRO
PRO
നേപ്പാളില്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബാലതാരവും പരസ്യമോഡലുമായ തരുണി സച്ച്‌ദേവും. സച്ച്‌ദേവിന്റെ അമ്മ ഗീത സച്ച്‌ദേവും അപകടത്തില്‍ മരിച്ചു. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇരുവരും.

വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ബാലതാരമാണ് തരുണി. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ പാ അടക്കം നിരവധി ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയാണ്.

അപകടത്തില്‍ 13 ഇന്ത്യക്കാരടക്കം 15 പേരാണ് മരിച്ചത്. ആറുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നേപ്പാളിലെ പൊഖ്‌റയില്‍ നിന്ന് മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന അഗ്നിഎയറിന്റെ ഡോണിയര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :