നേതാക്കളെ കയ്യേറ്റം ചെയ്ത ലീഗ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം|
WEBDUNIA|
PRO
PRO
സംസ്ഥാന നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ലീഗ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. തായലങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഹമീദ്, നൗഷാദ് തുടങ്ങിയവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കാസര്‍കോട് ജില്ലാ ജനറല്‍ കൌണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കൈയേറ്റശ്രമം ഉണ്ടായത്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവരെയാണ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
തര്‍ക്കത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇ ടിയു കെ പി എ മജീദും മാധ്യമങ്ങളോട് തീരുമാനം വിശദീകരിവേയായിരുന്നു കയ്യേറ്റശ്രമം.