നെറ്റില്‍ താരം ഉമ്മന്‍ ചാണ്ടി, ഹിറ്റ് രണ്ടുലക്ഷം

കോട്ടയം| WEBDUNIA|
PRO
നാട്ടുകവലകളിലും കള്ളുഷാപ്പുകളിലും മാത്രമല്ല തെരഞ്ഞെടുപ്പ് ചൂട്. ഇന്റര്‍നെറ്റിലും തെരഞ്ഞെടുപ്പ് ചൂട് സജീവമാണ്. രാഷ്‌ട്രീയപാര്‍ട്ടികളുടെ നയങ്ങളെക്കുറിച്ചറിയാനും സ്ഥാനാര്‍ഥികളുടെ നിലപാടുകളെക്കുറിച്ചറിയാനും നെറ്റിസണ്‍സും സജീവമായി കഴിഞ്ഞു. ഇടതു-വലതു മുന്നണികളെ പുതിയ തലമുറയെ പോക്കറ്റിലാക്കാന്‍ സ്വന്തമായി സൈറ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. ‘സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ജനറേഷന്റെ’ വോട്ട് ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികളും ഇന്റര്‍നെറ്റില്‍ സജീവമായി കഴിഞ്ഞു.

ഇതില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയാണ് ഒന്നാമത് നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടേ വെബ്‌സൈറ്റില്‍ ഒരാഴ്ച കൊണ്ട് രണ്ടു ലക്ഷത്തോളം ഹിറ്റാണ് ലഭിച്ചത്. യൂത്ത് വിങ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വിമല്‍ രവി, വൈസ് ചെയര്‍മാന്‍ ബിബിന്‍ കല്ലടമാക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ദേശീയ, സംസ്ഥാന രഷ്‌ട്രീയത്തിലെ വിശേഷങ്ങള്‍, പ്രവാസി മലയാളികള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍, ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ പരിപാടികള്‍, ഇലക്ഷന്‍ ചിത്രങ്ങള്‍ തുടങ്ങി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍ ചാണ്ടിയുമായി പങ്കു വെയ്ക്കുന്നതിനുള്ള സൌകര്യവും സൈറ്റിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :