നെടുമ്പാശേരിയില്‍ നക്ഷത്ര ആമ വേട്ട

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 12 ജൂലൈ 2011 (10:58 IST)
നെടുമ്പാശേരി വിമാനത്താവളം വഴി ആറായിരത്തോളം നക്ഷത്ര ആമകളെ അനധികൃതമായി കടത്താന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

സിംഗപ്പൂരില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ ആമകളെ കൊച്ചിയില്‍ എത്തിച്ചത്. ബ്രീഫ് കേസുകളിലാക്കി ആമകളെ പുറത്തുകടത്താനായിരുന്നു ശ്രമം. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ മുഷിഞ്ഞ തുണികള്‍ ആണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അകത്ത് ആമകളാണെന്ന് മനസ്സിലായത്. ഇതാദ്യമായാണ് ഇത്രയധികം നക്ഷത്ര ആമകളെ കേരളത്തില്‍ പിടികൂടുന്നത്.

അക്വേറിയം, അലങ്കാരപ്രദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന നക്ഷത്ര ആമകളെ അനധികൃതമായി കടത്തുന്നത് വന്യജീവിസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :