നെടുമ്പാശേരിയില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്

നെടുമ്പാശേരി| WEBDUNIA|
PTI
PTI
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട പതിവാകുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞുമുഹമ്മദ് (29) ആണ് പിടിയിലായത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. 400 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
മലേഷ്യയില്‍ നിന്നുള്ള എയര്‍ഏഷ്യ വിമാനത്തിലാണ് ഇയാള്‍ വന്നിറങ്ങിയത്.

ദ്രാവകരൂപത്തില്‍ ഗര്‍ഭനിരോധന ഉറകളിലാക്കി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശിയായ ഫൈസല്‍ എന്നയാളെ കസ്റ്റംസ് പിടികൂടി.

ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഏഴ് കിലോ സ്വര്‍ണം പിടിച്ചിരുന്നു. മസ്‌കറ്റ്-തിരുവനന്തപുരം-ബാംഗ്ലൂര്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച 2.1 കോടി രൂപയുടെ സ്വര്‍ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :