നെടുമ്പാശേരി വിമാനത്താവളത്തില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും: മന്ത്രി കെസി ജോസഫ്
നെടുമ്പാശേരി |
WEBDUNIA|
PRO
PRO
നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെയുളള പ്രധാന കേന്ദ്രങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സ്ഥാപിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, കലാപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കു വിവിധ പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ലളിത കല അക്കാദമിയുടെ 42-ാമത് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അക്കാദമികള്‍ രൂപീകരിച്ചപ്പോള്‍ അവയുടെ സ്വതന്ത്ര പ്രവര്‍ത്തനമാണ് ലക്ഷ്യമിട്ടത്. ഇന്നു കേരളത്തിലെ അക്കാദമികളെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നത് സന്തോഷകരമാണ്. അര്‍ഹതയ്ക്കുളള അംഗീകാരമെ നിലയില്‍ സുതാര്യമായ അവാര്‍ഡ് നിര്‍ണയവും പുതുതലമുറയെ ഈ രംഗത്തേക്കു ആകര്‍ഷിക്കുതിനു കഴിയും. ലളിതകല അക്കാദമിയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ചരിത്രത്തില്‍ ഉണ്ടായി'ില്ലാത്തവിധം വൈവിധ്യമാര്‍ പരിപാടികളാണ് സംഘടിപ്പിക്കുതെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലൂഡി ലൂയിസ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഈ വര്‍ഷത്തെ അക്കാദമി ഫെല്ലോഷിപ്പ് കാനായികുഞ്ഞുരാമന് മന്ത്രി സമ്മാനിച്ചു. വിഷ്വല്‍ ആര്‍ട്‌സില്‍ കെഎ അജിത്, പ്രദീപ്കുമാര്‍ പി നിലമ്പൂര്‍, പിഎസ് രാജന്‍, ഷിനോജ് ചോരന്‍, വിപിന്‍ കെ നായര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഈ വിഭാഗത്തില്‍ പ്രത്യേ പരാമര്‍ശത്തിനു അഭിലാഷ് ഉണ്ണി, ആശ നന്ദന്‍, ബിജോയ്, ഐപി രജ്ഞിത്, കെഎസ് സുരജ, എന്നിവര്‍ അര്‍ഹരായി.
കലാ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പരാമര്‍ശത്തിനു അര്‍ഹരായ അംജുന്‍ റിസ്വേ, അനുപമ ഏലിയാസ്, പാര്‍വതി എസ് നായര്‍, എസ് എസ് സുനീഷ്, ആര്‍ സൂരജ് എന്നിവര്‍ മന്ത്രിയില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ചു. പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ വി ശങ്കരമേനോര്‍ എന്‍ഡോവ്‌മെന്റ് സര്‍ണമെഡല്‍ ടിഎല്‍ ജോ, ലാന്റ്‌സ്‌കേപ്പ് വിഭാഗത്തില്‍ വിജയ രാഘവന്‍, എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ ദിവാകരന്‍ കോമല്ലൂര്‍ കലാനിരൂപണത്തിനുളള അവാര്‍ഡ് ഡോ എംജി ശശിഭൂഷണ്‍ എന്നിവര്‍ ഏറ്റുവാങ്ങി.ഫോട്ടോഗ്രഫിയില്‍ രാകേഷ് പുത്തൂര്‍ സംസ്ഥാന അവാര്‍ഡും സാലി തങ്കപ്പന്‍, അജോഷ് പാറക്കന്‍ പ്രത്യേക പരാമര്‍ശവും ഏറ്റുവാങ്ങി. കാര്‍ട്ടൂര്‍ സംസ്ഥാന അവാര്‍ഡ് കെഎം ശിവയും, പ്രത്യേക പുരസ്‌കാരം മനോജ് ചാത്തശേരില്‍, ബൈജു പൗലോസ് എന്നിവരും ഏറ്റുവാങ്ങി.