വാര്‍ധക്യം മറന്ന് കതിര്‍മണ്ഡപത്തില്‍ അവര്‍ ഒന്നായി
മുഹമ്മ|
WEBDUNIA|
PRO
PRO
എഴുപത്തിമൂന്ന് വയസുള്ള തങ്കപ്പനും അറുപത്തഞ്ചുകാരിയായ സുഭദ്രയും കതിര്‍മണ്ഡപത്തില്‍ ഒന്നായി. ആരാരുമില്ലെന്ന വേദന ഇനി രണ്ടുപേര്‍ക്കുമില്ല. ഇരുവരും പരസ്പരം താങ്ങും തണലുമായിമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെ തടുത്തുവെളി എകെജി ക്ലബ്ബിന് മുന്നിലായിരുന്നു ഇരുവരും വിവാഹിതരായത്.
മകനും ഭാര്യയും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കടത്തിണ്ണയിലായിരുന്നു തങ്കപ്പന്റെ താമസം. ആരാരുമില്ലാതെലക്ഷംവീട് കോളനിയില്‍ ഏകയായി താമസിക്കുകയായിരുന്നു സുഭദ്ര. ഒറ്റപ്പെടലിന്റെ വേദനയാണ് ഇരുവരേയും ഒന്നിപ്പിച്ചത്.
തങ്കപ്പന്റെ വരുമാന മാര്‍ഗം ലോട്ടറി വില്‍പനയാണ്. സുഹൃത്തുക്കളും അയല്‍വാസികളുമാണ് വിവാഹമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ആദ്യമൊക്കെ അടുക്കാതെ നിന്നെങ്കിലും നിരന്തര ശ്രമത്തിലൂടെ ഇവരെ ഒന്നിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. സുഭദ്രയുടെ ലക്ഷം വീട് കോളനിയിലെ വീട്ടിലാണ് ഇനി ഒരുമിച്ചുള്ള ജീവിതം.