തിരുവല്ല|
rahul balan|
Last Updated:
ശനി, 16 ഏപ്രില്‍ 2016 (15:54 IST)
തിരുവല്ലയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ നിലനില്‍ക്കുന്ന തര്‍ക്കം തീര്‍ന്നതായി കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യൻ. ‘സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രതിഷേധം അവസാനിപ്പിക്കുകയാണ്. ജോസഫ് എം പുതുശേരിയെ വിജയിപ്പിക്കാൻ ഒന്നിച്ചുനിൽക്കും. സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് അഭിപ്രായം പറയുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു കഴിഞ്ഞ ശേഷം അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ല- കുര്യൻ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ എം മാണിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നപരിഹാരമുണ്ടായത്.
കേരള കോൺഗ്രസിന് നൽകിയ സീറ്റിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം മാണിക്കാണെന്നും
പി ജെ കുര്യൻ പറഞ്ഞു. പി ജെ കുര്യനും മാണിയും ഒരുമിച്ചുള്ള വാർത്താ സമ്മേളനം യു ഡി എഫിനെ സ്നേഹിക്കുന്നവർ ആഗ്രഹിച്ചിരുന്നുവെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും മാണിയും വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിക്ടര്‍ ടി തോമസിനെ പരാജയപ്പെടുത്താന്‍ ജോസഫ് എം പുതുശ്ശേരി ശ്രമിച്ചെന്ന് ആരോപണവുമായി കുര്യൻ രംഗത്തുവന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പുതുശേരിക്ക് വിജയസാധ്യത കുറവാണെന്ന വിമർശനവും ഉയർന്നിരുന്നു. അതേസമയം, തിരുവല്ലയിലെ സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ച് രാജു പുളിംപള്ളി രംഗത്തെത്തിയിരുന്നു. യു ഡി എഫ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം