തിരുവല്ല: തെരുവുനായ വന്ധ്യംകരണപദ്ധതിക്ക് 13.5 ലക്ഷം

തിരുവല്ല| Last Modified വ്യാഴം, 23 ജൂലൈ 2015 (20:08 IST)
നഗരസഭ പ്രദേശത്തെ ഭീഷണി തടയുന്നതിന് ജന്തു ജനന നിയന്ത്രണ പദ്ധതി (എബിസി) ആവിഷ്കരിക്കും. 13.5 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുത്. നായകളുടെ വംശവര്‍ധനവ് തടയുകയാണ് ലക്ഷ്യം.


നായകളെ പിടികൂടി വന്ധ്യംകരിച്ച ശേഷം തിരിച്ചുവിടും. അവയുടെ ഭക്ഷണവും പരിചരണവും മുന്‍സിപ്പാലിറ്റി ഏറ്റെടുക്കും. തെരുവുനായകള്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കാന്‍ നഗരസഭ മുന്നിട്ടിറങ്ങിയതെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :