തിരുവല്ല സിഐയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ പിടിയില്‍

തിരുവല്ല സിഐ , വാഹനാപകടം , പൊലീസ് , ജാക്കി സാം , അറസ്‌റ്റ്
തിരുവല്ല| jibin| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (08:18 IST)
വാഹനപരിശോധനയ്ക്കിടെ തിരുവല്ല സിഐയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ജീപ്പ് ഓടിച്ചയാള്‍ പിടിയിലായി. മഞ്ഞാടി സ്വദേശി ജാക്കി സാം വര്‍ക്കിയാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിഐ രാജീവനേയും വഴിയാത്രക്കാരായ മറ്റ് മൂന്നു പേരെയുമാണ് ജീപ്പ് ഇടിച്ചു വീഴ്ത്തിയത്. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ സിഐ ആശുപത്രിയിലാണ്.

ഒരു വാഹനം റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞുവെന്ന വിവരത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയതായിരുന്നു സിഐ. അപകടത്തില്‍ പെട്ട വാഹനം വഴിയുടെ സൈഡിലേക്ക് നീക്കവെ
ജാക്കി സാം ഓടിച്ച അമിതവേഗത്തിലെത്തിയ ജീപ്പ് സിഐയേയും മറ്റ് മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആളുകളെ ഇടിച്ചു വീഴ്ത്തിയശേഷം ജീപ്പ് നിര്‍ത്താതെ പോകുകയായിരുന്നു.

സംഭവശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ഞാടിക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിഐ രാജീവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്നു പേരെയും സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :