'നിര്‍ഭയ കേരളം സുരക്ഷിത കേരളം': പദ്ധതി ഉദ്ഘാടനം ശനിയാഴ്ച

കൊച്ചി| WEBDUNIA| Last Modified വെള്ളി, 14 ഫെബ്രുവരി 2014 (18:33 IST)
PTI
PTI
സ്ത്രീകളുടെ സാമൂഹിക ഉന്നമനവും സ്ത്രീസുരക്ഷയും ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്‌കരിച്ച 'നിര്‍ഭയ കേരളം സുരക്ഷിത കേരളം' പദ്ധതിക്ക് നാളെ തുടക്കമാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും യാത്ര ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സമഗ്ര ഇടപെടലാണ് 'നിര്‍ഭയ കേരളം' പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 11 ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി നിര്‍ഭയ കേരളം-സുരക്ഷിത കേരളം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും.

കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, ഭക്ഷ്യ-പൊതു വിതരണ സഹമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, എം.കെ. മുനീര്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, എ.ഡി.ജി.പി. ആര്‍. ശ്രീലേഖ എന്നിവര്‍ പങ്കെടുക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :