സന്തോഷ് ട്രോഫി; കേരളത്തിന് വിജയം

ചെന്നൈ| WEBDUNIA|
PTI
സന്തോഷ്‌ ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു വിജയം (3-1). ഇതോടെ, കേരളം ഫൈനല്‍ റൗണ്ടില്‍ കടക്കാനുള്ള സാധ്യതയേറി.

ഉസ്മാന്‍ (രണ്ട്‌), കണ്ണന്‍ എന്നിവരാണു കേരളത്തിന്റെ സ്കോറര്‍മാര്‍. സയ്ദ്‌ ഖലീല്‍ ആന്ധ്രയുടെ ആശ്വാസഗോള്‍ നേടി. ഗോളടിച്ചതു സ്ട്രൈക്കര്‍മാരാണെങ്കിലും അതിന്റെ മുഴുവന്‍ ക്രെഡിറ്റും മധ്യനിരയ്ക്കായിരുന്നു. കളിയുടെ പൂര്‍ണ നിയന്ത്രണം കേരളത്തിന്റെ വരുതിയില്‍ നിര്‍ത്താനും അതുവഴി കഴിഞ്ഞു.

ഇനി കേരളം കര്‍ണാടകയെയാണ് നേരിടുന്നത്. ഫെബ്രുവരി മൂന്നിനാണ് കേരളവും കര്‍ണാടകവും തമിലുള്ള മത്സരം. ശനിയാഴ്ച നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ കേരളം ആന്‍ഡമാനെ നേരിടും. നേരത്തെ നടന്ന മത്സരത്തില്‍ കര്‍ണാടക 12-0ന്‌ ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകളെ തോല്‍പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :