സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പിരിയും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച പ്രത്യേക ചര്‍ച്ചയോടെ ആണ് ഇന്ന് സഭ പിരിയുക.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സഭ ഏകകണ്ഠമായി പാസാക്കും.
നേരത്തെ ഈ മാസം 29 വരെ സഭ ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടത് 23 വരെ വെട്ടിച്ചുരുക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി മാത്രമാണ് സഭാസമ്മേളനം ഇന്നത്തേക്ക് നീട്ടിയത്.
ധനകാര്യ ബില്ലുകള്‍ക്കു പുറമേ ആഭരണത്തൊഴിലാളി ക്ഷേമനിധി ബില്ലു മാത്രമാണ് ഈ സമ്മേളനം പാസാക്കിയത്.