ചെങ്ങറ: പ്രതിപക്ഷം സഭ വിട്ടു

PROPRO
ചെങ്ങറ സമരത്തെപ്പറ്റിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.

ചെങ്ങറ ഭൂസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

ചെങ്ങറയില്‍ അര്‍ഹതപ്പെട്ടവര്‍ക്കു ഭൂമി നല്‍കുമെന്നു റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും പട്ടികജാതി - വര്‍ഗ വികസന വകുപ്പു മന്ത്രി എ കെ ബാലനും അറിയിച്ചു.

ചെങ്ങറയില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഭൂമി നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍, അര്‍ഹതപ്പെട്ടവര്‍ ഭൂമിക്ക് അപേക്ഷ നല്‍കുന്നതിനു പകരം ബാഹ്യശക്തികളുടെ ഇടപെടലുകള്‍ക്ക് വഴങ്ങി ഭൂമി വിതരണം തടസപ്പെടുത്തുകയാണെന്ന് റവന്യൂമന്ത്രി ആരോപിച്ചു.

തിരുവനന്തപുരം| WEBDUNIA|
ചെങ്ങറയില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :