തിരുവനന്തപുരം|
Last Modified വെള്ളി, 3 ജൂണ്‍ 2016 (13:26 IST)
പതിനാലാം നിയമസഭയില്‍ കൂടി എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തതോടെ സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എം.എല്‍.എ ആയതിനുള്ള റെക്കോഡ് കെ.എം.മാണിയുടെ പേരിലായി. 1965 മുതല്‍ കോട്ടയം ജില്ലയിലെ പാലായെ പ്രതിനിധീകരിക്കുകയാണ് മാണി.
പതിമൂന്നു തവണ മത്സരിച്ച് ജയിച്ചെങ്കിലും പന്ത്രണ്ട് തവണയാണ് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തത്. 1965 ല്‍ നിയമസഭ ചേരാത്തതിനാലാണ് സത്യപ്രതിജ്ഞ 12 ആയി ചുരുങ്ങിയത്.
51 വര്‍ഷങ്ങളായി നിയമസഭാംഗമായി തുടരുന്ന 83 കാരനായ
മാണി 1975 ലാണ് ആദ്യ മന്ത്രിയായത്. ഒട്ടാകെ 24 വര്‍ഷം അദ്ദേഹം മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാല നിയമ മന്ത്രി എന്ന റെക്കോഡ് നേടിയ മാണി സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ 13 ബജറ്റുകള്‍ അവതരിപ്പിച്ച് മറ്റൊരു റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.