കേരളത്തിലെത്തുന്ന വ്യവസായികൾ മനസ് മടുത്ത് തിരിച്ച് പോകേണ്ടിവരില്ല: ഇ പി ജയരാജൻ

കേരളത്തിലെത്തുന്ന വ്യവസായികൾ ഇനി മനസ് മടുത്ത് തിരിച്ച് പോകേണ്ടിവരില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ.

തിരുവനന്തപുരം, ജയരാജൻ, പിണറായി വിജയന്‍ Thiruvanathapuram, Jayarajan, Pinarayi Vijayan
തിരുവനന്തപുരം| rahul balan| Last Modified വ്യാഴം, 2 ജൂണ്‍ 2016 (20:50 IST)
കേരളത്തിലെത്തുന്ന വ്യവസായികൾ ഇനി മനസ് മടുത്ത് തിരിച്ച് പോകേണ്ടിവരില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. പത്തു രൂപ പോലും ഇനി മുതൽമുടക്കില്ലെന്ന നിലയിൽ മനസ്സു മടുത്ത് വ്യവസായികൾ കേരളത്തിൽനിന്ന് പിൻവാങ്ങുന്ന സ്ഥിതി ഒഴിവാക്കും. അപക്ഷേ കിട്ടിയാൽ ഒരു മാസത്തിനുള്ളിൽ ആ വ്യവസായം കേരളത്തിൽ സാധ്യമാണോ അല്ലയോ എന്ന് വ്യക്തമായ മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായം തുടങ്ങുന്നതിനായി വിവിധ വകുപ്പുകളിൽ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കും. അതിന് പകരം നിയമപരമായ രീതിയിൽ ഏകജാലക സംവിധാനത്തിനു രൂപം കൊടുക്കുമെന്നും മന്ത്രി പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ വ്യക്തമാക്കി.

കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിലെ 41 പൊതു മേഖലാ സ്ഥാപനങ്ങളിൽ 18 എണ്ണവും ലാഭത്തിലായിരുന്നു. നിലവില്‍ അത് പത്തായി ചുരുങ്ങി. പൊതു മേഖലാ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് വൈദഗ്ധ്യം പരിഗണിച്ച് മികച്ച ടീമിനെ രൂപപ്പെടുത്തി മുന്നോട്ടു പോകും. കൈത്തറി, നെയ്ത്ത്, കളിമൺ, ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്ക് മികച്ച രീതിയിലുള്ള വിപണി കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :