നഷ്‌ടമായത് ജ്യേഷ്‌ഠസഹോദരനെയെന്ന് രമേശ് ചെന്നിത്തല

കൊച്ചി| JOYS JOY| Last Modified ശനി, 7 മാര്‍ച്ച് 2015 (10:59 IST)
സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തോടെ തനിക്ക് നഷ്‌ടമായത് ജ്യേഷ്‌ഠസഹോദരനെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായും രാഷ്‌ട്രീയപരമായും തനിക്ക് ഒരു അഭയമായിരുന്നു കാര്‍ത്തികേയന്‍. അതാണ് നഷ്‌ടമായത്. രാഷ്‌ട്രീയപരമായ പല തീരുമാനങ്ങളും തങ്ങള്‍ ആലോചിച്ചായിരുന്നു കൈക്കൊണ്ടിരുന്നത്.

കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നതിന് വൈകിപ്പോയി. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തിന് ഒരിക്കലും താല്പര്യമില്ലായിരുന്നു. അമേരിക്കയിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി പോയിരുന്നെങ്കിലും അപ്പോഴേക്കും കരള്‍ മാറ്റിവെയ്ക്കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ മരണത്തോടെ ഒരു ജ്യേഷ്‌ഠസഹോദരനെയാണ് തനിക്ക് നഷ്‌ടമായത്. വ്യക്തിപരമായ നഷ്‌ടമാണ്. എല്ലാ വിധിയെന്ന് കരുതുന്നു - ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :