നഷ്ടപരിഹാരം നല്‍കിയത് മാനുഷിക പരിഗണനയില്‍: മിസ്തൂരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വെടിവയ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് മാനുഷിക പരിഗണന വച്ചാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി മിസ്തൂരി. കൊലപാതകവുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാവികര്‍ വെടിവച്ചത് മനപ്പൂര്‍വമല്ല. എങ്കിലും കേസ് അതിന്റെ നിലയ്ക്ക് പോകട്ടെയെന്നും അര്‍ഹമായ നീതി നിഷേധിക്കരുതെന്നും മിസ്തൂരി പറഞ്ഞു. കേസില്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.

മിസ്തൂരി ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ സൂസെപാക്യവുമായി ചര്‍ച്ച നടത്തി. രാവിലെ 10 മണിയോടെ അതിരൂപതാ ആസ്‌ഥാനത്ത്‌ എത്തിയാണ്‌ ചര്‍ച്ച. മിസ്തൂരിക്കൊപ്പം ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ റോമിലെ ഏഷ്യാ- പസഫിക് പ്രതിനിധയും ചര്‍ച്ചയില്‍ പങ്കെടുത്തു.

കടലിലെ വെടിവയ്‌പ് കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷയില്‍ അടുത്ത ദിവസം വിധി പറയാനിരിക്കേയാണ്‌ കൂടിക്കാഴ്‌ച. കേസില്‍ നാവികര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :