നവജാതശിശുവിനെ കൊന്ന മാതാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ| WEBDUNIA|
PRO
PRO
നവജാത ശിശുവിനെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ച മാതാവ് അറസ്റ്റിലായി. കുളത്തൂപ്പുഴ കൈതക്കാട് സിയാദ് മന്‍സിലില്‍ സിയാദിനെ ഭാര്യ ഷൈമ എന്ന 20 കാരിയാണ്‌ ഈ ക്രൂരകൃത്യം ചെയ്തത്. പ്രസവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയാണുണ്ടായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെ കുളിമുറിയിലാണു ഷൈമ പ്രസവിച്ചത്. ബ്ലേഡ് ഉപയോഗിച്ച് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തിയതിന് ശേഷം ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചുവച്ചു. പാലോട് ഭരതന്നൂര്‍ സ്വദേശിയാണ് ഷൈമ. രണ്ടുവര്‍ഷമായി ഭര്‍തൃഗൃഹമായ കുളത്തൂപുഴയിലാണ് ഷൈമ താമസിക്കുന്നത്.

ഭര്‍ത്താവ് സിയദ് വിദേശത്താണ്‌. എന്നാല്‍ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് വയറുവേദന എന്ന വ്യാജേന ഭര്‍ത്താവിന്‍റെ മാതാവിന്‍റെ സഹായത്താല്‍ സ്വകാര്യ ആശുപത്രിയിലെത്തിയ ഷൈമയുടെ നീക്കങ്ങളില്‍ സംശയം തോന്നി ഡോക്ടര്‍ ചോദ്യം ചെയ്തതോടെയാണ് പ്രസവത്തെ കുറിച്ച് വെളിപ്പെട്ടത്.

തുടര്‍ന്ന് ഭര്‍തൃ മാതാവിന്‍റെ സഹായത്തോടെ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റുള്ളവര്‍ അറിഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുളത്തൂപുഴ സിഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഷൈമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :