നഴ്സിംഗ് വിദ്യാര്‍ഥിനി യുവാവിനൊപ്പം മരിച്ച നിലയില്‍

തലശേരി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ധര്‍മ്മടത്ത് നഴ്സിംഗ് വിദ്യാര്‍ഥിനിയുടെയും അയല്‍‌വാസിയായ യുവാവിന്റെയും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ധര്‍മടം അഴിമുഖത്തും പാലയാട്‌ പുഴയുടെ തീരത്തുമായിട്ടാണ്‌ പതിനേഴുകാരിയായ നഴ്സിംഗ്‌ വിദ്യാര്‍ഥിനിയുടെയും ഇരുപത്തിയേഴുകാരന്റെയും മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞത്‌.

പിണറായി പാറപ്രം ശിവഗംഗയില്‍ അശ്വനി പ്രദീപ്‌ എന്ന ചിക്കുവിന്റെയും അയല്‍വാസിയായ മൂന്നാംകണ്ടി വീട്ടില്‍ സജിത്തിന്റേയും മൃതദേഹങ്ങളാണ്‌ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ലെന്നു കാണിച്ച്‌ ബന്ധുക്കള്‍ ധര്‍മടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇവര്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. ഇലക്ട്രീഷ്യനും വിവാഹിതനുമായ സജിത്തും അശ്വനിയും പ്രണയത്തിലായിരുന്നു. നേരത്തെ മാവിലായിയിലുള്ള പെണ്‍കുട്ടിയെ പ്രേമിച്ച്‌ വിവാഹം ചെയ്ത സജിത്ത്‌ ഈ ബന്ധം ഉപേക്ഷിച്ചശേഷം മൂന്നുമാസം മുമ്പ്‌ വടകര കൈനാട്ടിയില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം നിലനില്‍ക്കെയാണ് അശ്വിനിയുമായി പ്രണയത്തിലായത്.

പഠനത്തില്‍ മിടുക്കിയായ അശ്വനിക്ക് മെറിറ്റില്‍ നഴ്സിംഗിന് പ്രവേശനം ലഭിച്ചിരുന്നു. തിങ്കളാഴ്ച തൃശൂരില്‍ ബിഎസ്സി നഴ്സിംഗിന്‌ ചേരാനിരുന്നതായിരുന്നു അശ്വനി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :